ഉണ്ണികൃഷ്ണൻ സ്മാരക വായനശാല നാടിന്റെ സാംസ്കാരിക ശക്തി ആലങ്കോട് ലീലാകൃഷ്ണൻ



ചാലിശ്ശേരി  കുന്നത്തേരി  പൗർണ്ണമി കലാസമിതി ,  ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക വായനശാല വാർഷികാഘോഷം നടത്തി



 കുന്നത്തേരി ശ്രീകൃഷ്ണ ക്ഷേത്രം ഹാളിൽ ഞായറാഴ്ച വൈകീട്ട് നടന്ന ആഘോഷം  പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 



വായനശാലകളിൽ സാധാരണ മുതിർന്നവരെയാണ് കൂടുതലായി കാണാറുള്ളത്. എന്നാൽ ഇവിടെ ധാരാളം കുട്ടികളും യുവജനങ്ങളും സജീവമായി പങ്കെടുക്കുന്നത് ഏറെ അഭിമാനകരമാണ്. ചാലിശേരി കുന്നത്തേരി പൗർണമി കലാസമിതിയും ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക വായനശാലയും പ്രദേശത്ത് സൃഷ്ടിച്ച സാംസ്കാരിക മുന്നേറ്റത്തിന്റെ ഫലമാണ് ഇതെന്ന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.വായനശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


വായനയും കലാസാംസ്കാരിക പ്രവർത്തനങ്ങളും പുതിയ തലമുറയെ സമൂഹത്തോട് കൂടുതൽ അടുപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സെക്രട്ടറി കെ.കെ. പ്രഭാകരൻ അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ. കുഞ്ഞുണ്ണി മുഖ്യാതിഥിയായി


ജില്ലാ പഞ്ചായത്തംഗം സുധീഷ് കുമാർ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  രാജൻ മാസ്റ്റർ , സാഹിത്യകാരൻ സുന്ദരൻ മുണ്ടക്കോട് , മുത്തലീബ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ ഇ.കെ മണികണ്ഠൻ , കെ കെ ദാസൻ, രക്ഷാധികാരി  കെ എ  രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു  തൃശൂർ രംഗചേതന അവതരിപ്പിച്ച  ജീവിതം ലഹരി എന്ന നാടകവും ,  വിവിധ കലാപരിപാടികളും അരങ്ങേറി