സമസ്തയുടെ വിജയം സ്വാത്വിക നേതൃത്വത്തിന്റെ ഫലം: അഷ്റഫ് കോക്കൂർ



ചങ്ങരംകുളം: നൂർ വർഷം പൂർത്തിയാക്കിയസമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നാളിതുവരെയുള്ള വിജയങ്ങൾക്ക് അടിസ്ഥാനം പണ്ഡിതന്മാരുടെ ദീർഘവീക്ഷണവും സ്വാത്വികവുമായ നേതൃത്വമാണെന്ന് അഷ്റഫ് കോക്കൂർ പറഞ്ഞു.


കോക്കൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് വളയംകുളം മസ്ജിദുൽ ജലാലിയയുടെ മുൻവശത്ത് സംഘടിപ്പിച്ച പതാക ഉയർത്തൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അഷ്റഫ് കോക്കൂർ സമസ്തയുടെ പതാക ഉയർത്തി.


റൈഞ്ച് പ്രസിഡന്റ് അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഖുത്വാബ സെക്രട്ടറി ഇബ്രാഹിം ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.


പരീക്ഷാ ബോർഡ് ചെയർമാൻ സൈതലവി ദാരിമി, റഫീഖ് മൗലവി ചിയ്യാനൂർ, സക്കരിയ ബദരി, അനസ് ബാഖവി, നൂറുദ്ദീൻ മൗലവി, സലാം മൗലവി ഞാലിൽ, പി വി മജീദ് കോക്കൂർ, മൂസ മൗലവി വളയംകുളം, സൈനുദ്ദീൻ വളയംകുളം, ആബിദ് വളയംകുളം കെ പി സ്വാബിർ, എം എം മുഹമ്മദ് കുട്ടി,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.