കൈലാസയാത്രയുടെ പുണ്യം നേടി നാടിന് അഭിമാനമായി ശില്പ ശിവകുമാർ
ചാലിശ്ശേരി:ഐതിഹ്യ പെരുമയാർന്ന ശുദ്ധജല പുണ്യ തടാകമായ മാനസരോവർ തീരത്ത് എത്തുകയും കൈലാസയാത്ര നടത്തി പുണ്യം നേടി നാടിന് അഭിമാനമായി ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ശില്പ ശിവകുമാർ.
പുരാണ ഗ്രന്ഥങ്ങളിൽ മാത്രം വായിക്കുകയും ആരും എത്തിപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കൈലാസം എന്ന പുണ്യഭൂമിയിൽ തണുത്ത് വിറങ്ങലിച്ച് അംബരചുംബികളായി നിൽക്കുന്ന ഉയർന്ന മലനിരകൾക്ക് നടുവിൽ താൻ ചെറുപ്പത്തിൽ പഠിച്ച പുസ്തകങ്ങളിലും, പുരാണ വീഡിയോകളിലും മാത്രം കാണുകയും ചെയ്തിരുന്ന പവിത്രമായ മണ്ണിൽ എത്തിപ്പെടാൻ സാധിച്ചത് ജീവിത പുണ്യമായി കരുതുന്നുവെന്ന് ശില്പ
ശിവകുമാർ പറഞ്ഞു.
പത്താം ക്ലാസുവരെ സിബിഎസ്ഇ ചിന്മയ വിദ്യാലയത്തിൽ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കി നമ്മുടെ ചാലിശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ ചരിത്ര പഠനത്തിനോടുള്ള അടങ്ങാത്ത അഭിവാഞ്ഛയുമായി ഹ്യുമാനിറ്റീസ് തന്നെ മതി എന്ന് പറഞ്ഞു മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ചാലിശ്ശേരി സ്കൂളിന് തന്നെ അഭിമാനമായിരുന്നു ശില്പ.ലക്ഷ്യം ഒന്നു തന്നെ ആയിരുന്നു ജേർണലിസ്റ്റ് ആവുക എന്ന്. അങ്ങനെ അമൃത എൻട്രൻസ് എഴുതി മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദം എടുത്തു ആദ്യം കൈരളി ന്യൂസ് ചാനലിലും, ബിഹൈൻഡ് വുഡ്സ്,നവ കേരള എന്നീ ചാനലുകളിലും റിപ്പോർട്ടറായും ഇപ്പോൾ ജനം ടിവി ചാനലിലും ജോലി ചെയ്തു വരികയാണ് ശില്പ ശിവകുമാർ.
ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പാറക്കാട്ടിൽ ശിവകുമാർ( എക്സ് ഗൾഫ്) - ബിന്ദു ശിവകുമാർ( ചാലിശ്ശേരി പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ. ജി.എസ്. അക്കൗണ്ടന്റ്) ദമ്പതികളുടെ മകളാണ് ശില്പ. വിദേശത്തുള്ള ശരത് ഏക സഹോദരനാണ്.
എവിടെ ജനിച്ചു വളർന്നാലും ഒരു പരിമിതി അല്ല,ഒരു ലക്ഷ്യം നമുക്ക് ഉണ്ടെങ്കിൽ അത് എത്തിപ്പിടിക്കാൻ സ്വപ്രയത്നം ഉണ്ടെങ്കിൽ ആർക്കും ആ ലക്ഷ്യത്തിലെത്തിപ്പെടാൻ മനസ്സ് എന്ന വഴിയാത്രികൻ മാർഗം തെളിയിച്ചു തരുമെന്ന് തെളിയിക്കുകയാണ് ശില്പ ശിവകുമാറിന്റെ മാനസസരോവർ-കൈലാസ യാത്ര.
