കോറിപ്പൊടി ശ്വാസകോശത്തിൽ അടിഞ്ഞുകൂടി യുവാവ് മരണപ്പെട്ടു.



 കോറിപ്പൊടി ശ്വാസകോശത്തിൽ അടിഞ്ഞുകൂടിയതിന് തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.


ദേശമംഗലം :ദേശമംഗലം ഗ്രാമപഞ്ചായത്തും ചെറുതുരുത്തി ഗ്രാമപഞ്ചായത്തും അതിർത്തി പങ്കിടുന്ന പള്ളിക്കൽ പുറക്കൂട് പ്രദേശത്തെ പ്ലാക്കുണ്ട് വീട്ടിൽ ബാലൻ മകൻ രാജേഷ് 40 എന്ന യുവാവാണ് ശ്വാസകോശത്തിലെ ലെൻസിൽ അടിഞ്ഞുകൂടിയ കൂറിപ്പൊടിയുടെ പ്രയാസം മൂലം തൃശ്ശൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.


                കോറികളിൽ കല്ല് പൊട്ടിക്കുന്ന ജാക്കി ആമർ ടെക്നീഷ്യൻ ആയിരുന്ന രാജേഷ് കഴിഞ്ഞ ഒരു വർഷത്തോളമായി ശ്വാസകോശത്തിൽ ഏറ്റ ഈ അസുഖം മൂലം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് കാലത്താണ് മരണം സംഭവിച്ചത്.


               ഭാര്യയും മൂന്ന് മക്കളും അടങ്ങിയ കുടുംബത്തിൻറെ ദൈനംദിന ജീവിത ചിലവുകൾക്കും , രാജേഷിന്റെ ചികിത്സക്കുമായി നാട്ടുകാർ സംഘടിച്ച് അകമഴിഞ്ഞ സഹായസഹകരണങ്ങൾ നൽകി വരുന്നതിനിടെയാണ് രാജേഷിന്റെ ആകസ്മികമായ വിയോഗം സംഭവിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഷോർണൂർ ശാന്തിതീരം സ്മശാനത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു