ഫാബ്സ് ഹണി വെൽനെസ് ഡെന്റൽ ക്ലിനിക്ക് ചാലിശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു
ചാലിശ്ശേരി എസ്റ്റേറ്റ് പടിയിലുള്ള ഫാബ്സ് ഡെന്റൽ ക്ലിനിക്സ് ആൻഡ് പ്രോസ്തറ്റിക് കെയർ സെന്ററിന്റെ രണ്ടാം ശാഖയായ 'ഫാബ്സ് ഹണി വെൽനെസ് ഡെന്റൽ ക്ലിനിക്ക്' ചാലിശ്ശേരി ചങ്ങരംകുളം റോഡിൽ പ്രവർത്തനമാരംഭിച്ചു. എല്ലാവർക്കും ആരോഗ്യകരമായ പുഞ്ചിരിയും മികച്ച ദന്തചികിത്സയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റംല വീരൻകുട്ടി, വാർഡ് മെമ്പർ സിജി സാബു, ഐ.ഡി.എ (IDA) കുന്നംകുളം ബ്രാഞ്ച് പ്രസിഡൻറ് ഡോ. ഫസലു റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
അത്യാധുനിക സൗകര്യങ്ങളോടും പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനത്തോടും കൂടിയാണ് പുതിയ ക്ലിനിക്ക് സജ്ജമാക്കിയിരിക്കുന്നത്. രോഗികൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുകയും അതുവഴി സമൂഹത്തിന്റെ ആരോഗ്യമേഖലയ്ക്ക് മികച്ച സംഭാവന നൽകുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്ലിനിക്ക് അധികൃതർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങ് വിജയകരമാക്കാൻ പങ്കെടുത്ത എല്ലാ അതിഥികൾക്കും സുഹൃത്തുക്കൾക്കും മാനേജ്മെന്റ് നന്ദി രേഖപ്പെടുത്തി.
