ടോറസ് ടിപ്പർ ലോറിയും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

 


ടോറസ് ടിപ്പർ ലോറിയും സ്കൂട്ടറും തമ്മിൽ  ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ എരുമപ്പെട്ടി കോട്ടപ്പുറം സ്വദേശി 66 വയസുള്ള രാജനാണ് മരിച്ചത്. ബോബെയിൽ കസ്റ്റംസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്.


കുന്നംകുളം -വടക്കാഞ്ചേരി സംസ്ഥാനപാതയിൽ എരുമപ്പെട്ടി മുട്ടിക്കൽ ഷാപ്പിന് സമീപമുള്ള വളവിൽ  ഇന്നലെ ഉച്ചതിരിഞ്ഞ് 1.15 ഓടെയാണ് അപകടമുണ്ടായത്.


വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്നു ടോറസ് ലോറിയെ സ്കൂട്ടർ കടക്കുന്നതിനിടയിൽ സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.


ലോറിക്കടിയിൽപ്പെട്ട സ്കൂട്ടറും യാത്രികനും 15 മീറ്ററോളം ദൂരത്തിൽ റോഡിൽ നിരങ്ങി നീങ്ങിയാണ് നിന്നത്. രാജന്റെ ഒരു കാൽ ടോറസ് ലോറിയുടെ ചക്രം കയറി പൂർണ്ണമായും അറ്റ്പോയെന്ന് ദൃക്സാക്ഷികൾ പറയുന്നു.


 വടക്കാഞ്ചേരി ആക്‌ട്സ് പ്രവർത്തകർ രാജനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.