പ്രകൃതിയെ കണ്ടും, സംസ്കാരത്തെ തിരിച്ചറിഞ്ഞും ഒരു പുഴയാത്ര.
ഭാരത് യൂത്ത് ക്ളബ്ബ് നടത്തിയ പൈതൃകായനം പുഴ നടത്തം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.
ഡോക്ടര്‍ രാജന്‍ ചുങ്കത്ത് മത്സ്യങ്ങള്‍ക്ക് തീറ്റനല്‍കികൊണ്ട് നടത്തം ഉദ്ഘാടനം ചെയ്തു. രണ്ടു കിലോമീറ്ററോളം പുഴയിലൂടെ നടന്നായിരുന്നു യാത്ര, യാത്രയില്‍ തോണിക്കാരന്‍ ബാവ തന്‍റ പഴയ കാല തോണി തുഴയുടെ അനുഭവങ്ങളെ കുറിച്ച് അനുഭവം പങ്ക് വെച്ചു. സ്മിത ടീച്ചര്‍ ഭാരതപുഴയിലെ പക്ഷികളെ കുറിച്ചും
പരിസ്ഥിതി പ്രവർത്തകനായ രാജഗോപാല്‍ പള്ളിപ്പുറം പുഴയുടെ കിടപ്പും മാലിന്യവും പാരിസ്ഥിതിക പ്രശനങ്ങളെകുറിച്ചും പറഞ്ഞു. പ്രദീപ് മാസ്റ്റര്‍ എം ഭാരത പുഴയുടെ തീരത്തെ സാഹിത്യകാരന്‍മാരെ കുറിച്ചും പ്രത്യേകിച്ച് എം ടി വിസുദേവന്‍ നായരെ കുറിച്ചും സംസാരിച്ചു, അഡ്വ രാജേഷ് വെങ്ങകാലില്‍, ബ്രഹ്മചാരി ടി കെ വിനയഗോപാല്‍, വിഷ്ണു ഹരിദാസ് കെ, അനിരുദ്ധ്,എംആര്‍, അഭിമന്യു എന്നിവര്‍ സംസാരിച്ചു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത് യൂത്ത് ക്ളബ്ബ് നോട്ടു പുസ്തകങ്ങളും പേനകയും ഉപഹാരമായി നല്‍കി.
