സമത്വവാദ സംഘം പ്രതിഷേധ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു



സമത്വവാദ സംഘത്തിന്‍റെ നേതൃത്വത്തില്‍ നിതിന്‍ രാജിന് നീതി ലഭ്യമാക്കുക കുറ്റവാളികളെ അറസ്റ്റു ചെയ്യുക എന്ന ആവശ്യമുന്നയിച്ച് പടിഞ്ഞാറങ്ങാടിയില്‍ പ്രതിഷേധ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു .പ്രശസ്ത ചിത്രകാരന്‍ എംവി മനോജ് കുമാര്‍ ചിത്രം വരച്ചും ഉണ്ണികൃഷ്ണന്‍ കുറുപ്പത്തും കവിത ചൊല്ലിയും ഉദ്ഘാടനം ചെയ്തു. സമത്വവാദ സംഘം ചെയര്‍മാന്‍ ജയരാജന്‍ എംടി അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ കക്കാട്ടിരി , ഹരി കെ പുരക്കല്‍ ,ശിവരാജന്‍ കിനാവില്‍ ,സുമേഷ് നിഹാരിക , കെ പ്രദീപ് കുമാര്‍,ഗോപാലന്‍ എംടി തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.