തൃത്താലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച അപകടത്തിൽ വാവന്നൂർ സ്വദേശി മരണപ്പെട്ടു Witness News April 29, 2026 തൃത്താല-കൂറ്റനാട് റോഡിലെ മേഴത്തൂർ ആട് വളവ് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നാഗലശ്ശേരി തെക്കെ വാവന്നൂർ സ്വദേശിയായ കുന്നുംപാറ വളപ്പിൽ ഷംസുദ്ദീൻ മകൻ സിറാജുദീൻ (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്.