സ്വർണവിലയില്‍ ആശ്വാസം: മാസത്തിലെ ഉയർന്ന നിരക്കില്‍ നിന്നും വീണു
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഗ്രാമിന് 125 രൂപ ഇടിഞ്ഞതോടെ വില 14135ലേക്ക് എത്തി. പവന്റെ വിലയില്‍ 1000 രൂപയുടെ ഇടിവോടെ 113080 എന്ന നിരക്കിലേക്കും താഴ്ന്നു. 18 കാരറ്റ് സ്വർണ്ണത്തിന് 100 രൂപയുടെ ഇടിവോടെ ഗ്രാമിന് 11615രൂപയും പവന് 800 രൂപയുടെ ഇടിവോടെ 92920 രൂപയുമായി. 14 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 9045, (80 കുറവ്) പവന് 72360രൂപയുമാണ് ഇന്നത്തെ വിപണി വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിനും പവനും യഥാക്രമം 5835രൂപയും 46680 രൂപയുമാണ് നിരക്ക്.
വെള്ളിവില കഴിഞ്ഞ ദിവസത്തെപോലെ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 265രൂപയും 10 ഗ്രാമിന് 2650രൂപയുമാണ് നിരക്ക്. അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലെ ഇടിവാണ് സ്വർണത്തിന്റെ കാര്യത്തില്‍ കേരളത്തിലും പ്രതഫിലച്ചത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണ്ണ വില വലിയ തോതില്‍ ഉയർന്നിരുന്നെങ്കിലും, മിഡിൽ ഈസ്റ്റിലെ സംഘർഷം കുറഞ്ഞ് വരുന്ന സാഹചര്യവും യു എസ് ഡോളർ ശക്തി പ്രാപിച്ചതും പലിശ നിരക്കുകളിലെ പ്രതീക്ഷകളും വിലയിലെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
