അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ പട്ടാമ്പി എക്സൈസ് പരിശോധന: വില്പനക്കായി വെച്ചിരുന്ന കഞ്ചാവ് പിടികൂടി.



പട്ടാമ്പി എക്സൈസ് പട്ടാമ്പിയിലെ വിവിധ ഭാഗങ്ങളിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ  പരിശോധനയിൽ 661 ഗ്രാം കഞ്ചാവ് പിടികൂടി. ചെറിയ പൊതികളിലായി വിൽപ്പനക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ച് കടത്തിയ കുറ്റത്തിന് പട്ടാമ്പി നിള ആശുപത്രിക്ക് സമീപം താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി കരീം സേഖ് (39) എന്നയാൾക്കെതിരെ  കേസ്സെടുത്ത് അറസ്റ്റ് ചെയ്തു. ഇയ്യാൾ സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിൽ വ്യാപകമായി വില്പന നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഒരാഴ്ച്ച മുൻപും ഇവിടെ നടത്തിയ റൈഡിൽ ഇയ്യാൾക്കെതിരിൽ കേസ്സെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവ് വില്പന നടത്തുകയായിരുന്നു. സ്ഥിരമായി കഞ്ചാവിനായി ഇയ്യാളെ സമീപിച്ചിരുന്ന ആളുകളെയും വിദ്യാർത്ഥികളെയും കുറിച്ചുള്ള വിവരങ്ങൾ ഇയ്യാളിൽ നിന്നും ശേഖരിച്ചതയും അവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതയും എക്സൈസ് ഇൻസ്പെക്ടർ പി അനീഷ്‌ മോഹൻ അറിയിച്ചു.


കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിൽ നടത്തിയ റൈഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വസന്തകുമാർ, സൽമാൻ റെസാലി, സിവിൽ എക്സൈസ് ഓഫീസർ  രാജേഷ് എന്നിവർ പങ്കെടുത്തു.