ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണനാട്ട കലാകാരൻ മരിച്ചു



മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറയിൽ വിഷു തലേദിവസം ഉണ്ടായ ബൈക്ക് അപകടത്തിലാണ് ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് 21 വയസ്സുള്ള  ആദർശ് മരിച്ചത്.  ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം വേഷം കലാകാരനാണ് ആദർശ്. 


സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി തിരിച്ചു വരവേ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് റോഡിൽ തലയിടിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ ആദർശിനെ തൃശൂർ അശ്വനി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് അതി തീവ്ര വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന്  രാവിലെയാണ് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തും. 


അച്ഛൻ: വി.ആർ വിജേഷ്, അമ്മ: പി.എസ് ജിഷ  സഹോദരി : അമൃത (ബ്രഹ്മകുളം സെന്റ് തെരേസാസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി).