സ്വര്‍ണവിലയില്‍ ട്വിസ്റ്റുകള്‍ തുടരുന്നു; ഇന്ന് ഒരു പവന്‍ വാങ്ങാന്‍ എത്ര വില വരുമെന്ന് അറിയാം



സ്വര്‍ണവിലയില്‍ വലിയ വര്‍ധനവില്ലാതെ തുടരുന്ന ഈ കാലയളവ് സ്വര്‍ണം വാങ്ങിവയ്ക്കാന്‍ നല്ല സമയമായിട്ടാണ് പലരും കാണുന്നത്. എന്നാല്‍ തിടുക്കപ്പെടേണ്ടതില്ല അല്‍പ്പംകൂടി കാത്തിരുന്നാല്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ദിവസം രണ്ടും മൂന്നും തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ദിവസം കൂടിയാല്‍ അടുത്ത ദിവസം കുറയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇറാന്‍-യുഎസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. വില ഒരു ലക്ഷത്തില്‍നിന്ന് കുറഞ്ഞ് 99,000 വരെ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.


ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,835 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 180 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 1440 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 90,960 രൂപയും ഗ്രാമിന് 11,370 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 150 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,855 രൂപയും പവന് 70,840 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,710 രൂപയും പവന് 45,680 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെളളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെയും ഇന്നും ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.20 രൂപയെങ്കിലും ചിലവ് വരും.