ബൈക്ക് അപകടത്തിൽ 2 യുവാക്കൾ മരിച്ചു.



പൊന്നാനി:പൊന്നാനിയിൽ ബൈക്ക് അപകടത്തിൽ 2 യുവാക്കൾ മരിച്ചു.പൊന്നാനി സ്വദേശികളായ മാലിക്കുളം ഹൗസിൽ അലിയുടെ മകൻ അസ് ലം(19)തട്ടേക്കാനകത്ത് ഇബ്രാഹിം മകൻ അൻസിഫ്(19) എന്നിവരാണ് മരിച്ചത്.പൊന്നാനി സ്വദേശി അൻസിൽ നാണ് പരിക്കേറ്റത്.തിങ്കളാഴ്‌ച രാത്രി 9 മണിയോടെ പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയിൽ സർവ്വീസ് റോഡിൽ തെയ്യങ്ങാട് വെച്ചാണ് അപകടം.യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ റോഡിൽ തെറിച്ച് വീണ ഗുരുതമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ് ലമും അൻസിഫും മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ അൻസിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി.