സംസ്ഥാനത്ത് സ്വ‍‌ർ‍ണ വിലയിൽ ഇന്ന് വീണ്ടും വ‍ർ‌ധനവ്

 


സംസ്ഥാനത്ത് സ്വ‍‌ർ‍ണ വിലയിൽ ഇന്ന് വീണ്ടും വ‍ർ‌ധനവ്. ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍ർ‍ണത്തിന് 75 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വ‍ർണത്തിന്റെ വില 14,280 രൂപയായി. ഒരു പവന് 600 രൂപ വ‍‍‌‍‍‍ർധിച്ച് 1,14,240 രൂപയായി ഇന്നത്തെ വില. ഇന്നലെ രാവിലെ ഒരു പവൻ സ്വ‍‍‌ർണത്തിന് 1,13,080 രൂപയായിരുന്നു വില. പിന്നീട് രാത്രി വില വർ‍ധിച്ച് 1,13, 640 രൂപയായിരുന്നു. ഇതിൽ നിന്നാണ് വീണ്ടും വിലയിൽ വ‍ർധനവുണ്ടായിരിക്കുന്നത്. അക്ഷയ തൃതീയ ദിനമായ നാളെ സ്വ‍‍ർണ വിലയിൽ എന്ത് മാറ്റം വരുമെന്ന് കാത്തിരിക്കുകയാണ് സ്വ‍‍ർണാഭരണ പ്രേമികൾ.