നിയമസഭ തിരഞ്ഞെടുപ്പ് ചാലിശ്ശേരി അങ്ങാടിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടത്തി
April 03, 2026
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലിശ്ശേരി അങ്ങാടിയിൽ കേന്ദ്ര സേനയുടെ റൂട്ട് മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട്
ചാലിശ്ശേരി സ്റ്റേഷൻ ഓഫീസർ എം. എൻ. ബിജോയ്, സി.ഐ.എസ്.എഫ് സബ് ഇൻസ്പെക്ടർ മുനേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം 90ഓളം കേന്ദ്രസേനാംഗങ്ങൾ റൂട്ട് മാർച്ചിൽ പങ്കെടുത്തു.
സ്റ്റേഷൻ പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലും ഇതിനകം കേന്ദ്രസേനയുടെ റൂട്ട് മാർച്ച് പൂർത്തിയായതായി പോലീസ് SHO അറിയിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
