ഇന്‍സ്റ്റഗ്രാമില്‍ 500 ഫോളോവേഴ്സ് ഉള്ളവര്‍ക്ക് പോലും പണം സമ്പാദിക്കാം; എങ്ങനെയാണെന്നല്ലേ?
സോഷ്യല്‍ മീഡിയ സമയം കളയാനുള്ള മാര്‍ഗ്ഗം മാത്രമല്ല മറിച്ച് വരുമാനം സമ്പാദിക്കാനും കൂടിയുള്ള മാര്‍ഗമായി മാറിക്കഴിഞ്ഞു. ഫേസ്ബുക്ക് വഴിയും ഇന്‍സ്റ്റഗ്രാം വഴിയുമൊക്കെ ആളുകള്‍ പണം സമ്പാദിക്കാറുണ്ട്. ധാരാളം ഫോളോവേഴ്സ് ഉള്ളവര്‍ക്കും പ്രശസ്തരായവര്‍ക്കും മാത്രമേ സോഷ്യല്‍മീഡിയ വഴി പണം സമ്പാദിക്കാന്‍ കഴിയൂ എന്നായിരുന്നു നാം വിശ്വസിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല. നിങ്ങള്‍ക്ക് 500 ഫോളോവേഴ്സ് മാത്രമേ ഉളളൂ എങ്കിലും വരുമാനം സമ്പാദിക്കാന്‍ വഴിയുണ്ട്. അത് എങ്ങനെയെന്നല്ലേ?
Brand collaboratiosn ല്‍ നിന്ന് എങ്ങനെ പണം സമ്പാദിക്കാം
ഇന്നത്തെ കാലത്ത് ചെറിയ ബ്രാന്‍ഡുകളൊക്കെ മൈക്രോ ഇന്‍ഫ്ളുവന്‍സര്‍മാരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.500 മുതല്‍ 5000 ഫോളോവേഴ്സ് ഉള്ളവരെയാണ് മൈക്രോ ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്ന് വിളിക്കുന്നത്. അവര്‍ക്ക് ഫോളോവേഴ്സ് കുറവാണെങ്കിലും സജീവമായി സോഷ്യല്മീഡിയിയില് ഉള്ളവരായിരിക്കും. അതിനാല്‍ ബ്രാന്‍ഡുകള്‍ പലപ്പോഴും അവരുടെ ഉത്പന്നങ്ങള്‍ വിറ്റുപോകുന്നതിനും അതിന് റീച്ച് കിട്ടുന്നതിനുമായി നിങ്ങള്‍ക്ക് പണം നല്കുന്നു. പകരം നിങ്ങള്‍ അവരുടെ ബ്രാന്‍ഡിനെക്കുറിച്ച് നിങ്ങളുടെ പേജില്‍ പ്രമോഷന് നല്കിയാല് മതി. ഫാഷന്‍, ഫിറ്റ്നസ്, അല്ലെങ്കില്‍ ഭക്ഷണം പോലുളള വിഷയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ചെറിയ ബ്രാന്‍ഡുകളുമായി ചേര്‍ന്ന് എളുപ്പത്തില്‍ വരുമാനം കണ്ടെത്താന്‍ കഴിയും.
അഫിലിയേറ്റഡ് മാര്‍ക്കറ്റിംഗില്‍ നിന്നുള്ള വരുമാനം
അടുത്ത രീതി അഫിലിയേറ്റഡ് മാര്‍ക്കറ്റിംഗ് ആണ് . ഇതില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ ലിങ്ക് പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നല്കുന്ന ലിങ്ക് വഴി ആരെങ്കിലും ആ ഉത്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കമ്മീഷന് ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ക്ക് വലിയ ഫോളോവേഴ്സ് ഉണ്ടായിരിക്കണമെന്നില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലോ പോസ്റ്റിലോ ബയോയിലോ നിങ്ങള്‍ക്ക് ഉത്പന്നത്തിന്റെ ലിങ്ക് പങ്കിടാവുന്നതാണ്.
സ്വന്തം ഉത്പന്നങ്ങളും വില്‍ക്കാം
സ്വന്തം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഇന്‍സ്റ്റഗ്രാം വഴി വില്ക്കാന് കഴിയും. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ കഴിവുണ്ടെങ്കില്‍, അതായത് പെയിന്റിംഗ്,ഡിസൈനിംഗ്, ഫിറ്റ്നസ് പരിശീലനം അല്ലെങ്കില്‍ പാചകം പോലുള്ള ഒരു സര്‍ഗാത്മക വൈദഗ്ദ്ധ്യം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി വില്ക്കാന് കഴിയും.
ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ആളുകളുടെ വിശ്വാസം നേടാനും തുടര്‍ന്ന് നിങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യാനും കഴിയും. ചുരുക്കി പറഞ്ഞാല്‍ ചെറിയ ഫോളോവേഴ്സ് ഉണ്ടായിരിക്കുന്നത് ഇനി പണം സമ്പാദിക്കുന്നതിന് ഒരു തടസ്സമല്ല എന്നര്‍ഥം. നല്ല കണ്ടന്റുകള്‍ സൃഷ്ടിക്കുന്നതിലൂടെയും, പതിവായി അവ പോസ്റ്റുചെയ്യുന്നതിലൂടെയും, കാഴ്ചക്കാരുമായി ഇടപഴകുന്നതിലൂടെയും ആര്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ പണം സമ്പാദിക്കാന്‍ തുടങ്ങാം.
