രക്ഷയില്ല, സാധാരണയെക്കാൾ 3˚വരെ കൂടുതലാകും, കനത്ത ചൂടിൽ വെന്തുരുകി കേരളം
കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്താകെ താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിൽ ചൂട് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 19-ാം തിയ്യതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°സെലഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39° സെലഷ്യസ് വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°സെലഷ്യസ് വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും; തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 2 മുതൽ 3˚വരെ കൂടുതലായിരിക്കും.
വീടിന് പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.
