ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വര്‍ണം; ഒറ്റ ദിവസം ഉയര്‍ന്നത് 1,000 രൂപയിലേറെ



സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ചു. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതോടെ ഇന്നുമാത്രം 1200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 13,940 രൂപ, പവന് 1,11,520 രൂപ എന്നിങ്ങനെയാണ് ഏറ്റവും പുതിയ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 11,455 രൂപയിലെത്തി. 91,640 രൂപയാണ് ഒരു പവന്‍ 18 ഗ്രാം സ്വര്‍ണത്തിന്റെ വില.



ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന 14 കാരറ്റ്, 9 കാരറ്റ് ഗോള്‍ഡിനും വില കൂടി. 14 കാരറ്റിന് ഗ്രാമിന് 8920 രൂപ, പവന് 71,360 രൂപ എന്നിങ്ങനെയാണ് പുതയ വില. 9 കാരറ്റിന് ഗ്രാമിന് 5755 രൂപയും നല്‍കണം. വെള്ളിക്ക് ഇന്ന് രാവിലെ 5 രൂപ കുറഞ്ഞ് ഗ്രാമിന് 250 രൂപയെന്ന നിരക്കില്‍ എത്തിയിരുന്നു. മാസാവസാനം വില കുറയുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്