പെയിന്റിഗ് വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ



 പെയിന്റിഗ് വർക്ക്ഷോപ്പിന്റെ മറവിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ. അനധികൃതമായി സൂക്ഷിച്ച  9 ½ ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശവുമായി മതിലകം ഓണച്ചമ്മാവ് സ്വദേശി ഈഴ്വത്ര വീട്ടിൽ സജീഷ് (40)നെയാണ്  തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം വീടിനോട് ചേർന്ന് പ്രതി നടത്തിയിരുന്ന പെയിന്റിഗ് വർക്ക്ഷോപ്പ് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. 


ഇതേത്തുടർന്ന് ബൈക്ക് പെയിന്റ് ചെയ്യാനെന്ന വ്യാജേന സാധാരണ വേഷത്തിൽ വർക്ക്ഷോപ്പിലെത്തിയ പോലീസ് സംഘം കൃത്യമായ നിരീക്ഷണം നടത്തിയാണ് പ്രതിയെ വലയിലാക്കിയത്. ഹണീബി, എക്സലൻസി 8 പി എം, മലബാർ ഹൗസ്, മക്ഡോവൽസ് എന്നീ ബ്രാന്റുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്. മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിമോദ്, എസ് ഐ മാരായ അജയ് എസ് മേനോൻ, അജയ് എസ്, മുഹമ്മദ് റാഫി, തൃശ്ശൂർ റൂറൽ ഡാൻസാഫ്  എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, സി പി ഒ സുർജിത്ത്, ജി എസ് സി പി ഒ ഷനിൽ, സി പി ഒ റിസ്വാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.