ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോൽസവം ഇന്ന് ആഘോഷിക്കും.



രാവിലെ നാലിന് നടതുറക്കും വിശേഷാൽ പൂജകൾക്ക് മേൽശാന്തി മംഗലത്ത് നാരായണൻ നമ്പൂതിരി കാർമ്മികത്വo വഹിക്കും.


രാവിലെ എട്ടിന് പട്ടി് ശ്ശേരി കൃഷ്ണകൃപ സംഘത്തിൻ്റെ തിരുവാതിര കളി  തുടർന്ന് നടക്കൽ പറവെപ്പും നടക്കും


ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും  വദ്യകലാകാരന്മാരായ  കവുകോട് മണി , തിച്ചൂർ സുധി ,  വരവൂർ അപ്പു,               ആലംകോട് വേണു,  കടവല്ലൂർ മോഹനൻ മാരാർഎന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും , മേളത്തിൽ ആലിക്കര ഉണ്ണികൃഷ്ണനും നേതൃത്വം നൽകും ഗജവീരൻ വടക്കുനാഥൻ ശിവൻ  ദേവിയുടെ തിടമ്പേറ്റും


തുടർന്ന് പതിമൂന്നോളം  ദേശ പൂരങ്ങൾ ക്ഷേത്രത്തിലെത്തും.രാത്രിയിൽ ദീപരാധന, ചുറ്റുവിളക്ക് , ആലിക്കര ഗൗരിദാസ് തായമ്പകയും നടത്തും 


 കൊമ്പ് പറ്റ് ,കുഴൽപറ്റ് , കേളി  എന്നിവ നടക്കുംബുധനാഴ്ച രാത്രി എട്ടിന് കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റിയുടെ ഗാനമേളയും നടക്കും.പുലർച്ചെ  3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിപ്പ് നടക്കും.


പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡൻ്റ് കെ ശങ്കരൻനായർ , സെക്രട്ടറി കെ രവീന്ദ്രൻ , ട്രഷറർ ഗോവിന്ദൻ നായർ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നൽകും.