കരണപ്ര മിനിസ്റ്റേഡിയവും ഓപ്പൺ ജിംനേഷ്യവും : ഉദ്ഘാടനം ഇന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും



സംസ്ഥാന കായിക വകുപ്പിൻ്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച പട്ടിത്തറ പഞ്ചായത്തിലെ കരണപ്ര മിനിസ്റ്റേഡിയത്തിൻ്റെയും ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്ഘാടനം ഇന്ന് (മാർച്ച് ഒൻപത് )വൈകീട്ട് 4.30 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും.തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.


കായിക വകുപ്പിൻ്റെ ഫണ്ടും, മന്ത്രി എം ബി രാജേഷിന്റെ ആസ്‌തി വികസന ഫണ്ടും ഉപയോഗിച്ചാണ് ഗ്രൗണ്ട് നവീകരണം നടത്തിയത്.  എം എൽ യുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ  ഉപയോഗിച്ചാണ്  ഓപ്പൺ ജിംനേഷ്യം ഒരുക്കിയിട്ടുള്ളത്.കൂടാതെ മണ്ഡലത്തിലെ രജിസ്ട്രേഷനുള്ള 56 ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റും വിതരണം ചെയ്യും. 


ഒളിമ്പ്യൻ അഞ്ജു ബോബിജോർജ്, ഫുട്‌ബോൾ താരം സി കെ വിനീത്, കേരള ക്രിക്കറ്റ് അസ്സോസിയേഷൻ സെക്രട്ടറി, വിനോദ് എസ് കുമാർ എന്നിവർ പങ്കെടുക്കും.