ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി



എടപ്പാള്‍:ഐലക്കാട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.ഐലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ അപ്പുണ്ണി(മിലിട്ടറി ബാലന്‍ 55 )ആണ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.


വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അപ്പുണ്ണിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും