പിണറായി ഇന്ന് കൂറ്റനാട്



കൂറ്റനാട്: തൃത്താല  മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള  മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഇന്ന്  വൈകിട്ട് 6 ന് കൂറ്റനാട് പ്രസംഗിക്കും. 


 കൂറ്റനാട്-തൃത്താല റോഡിൽ എംഎൽഎ ക്യാമ്പ് ഓഫീസിനു സമീപമുള്ള  തുരുത്തിപ്പാറ പാടശേഖരത്തിൽ നടക്കുന്ന റാലിയിലാണ് പിണറായി  സംസാരിക്കുക. മറ്റ്  എൽ ഡി എഫ് നേതാക്കളും എൽ ഡി എഫ് സ്ഥാനാർഥി എം ബി രാജേഷും പങ്കെടുക്കും.