തൃത്താല ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഭാഗമായി ഞാങ്ങാട്ടിരിയിൽ ഇന്ന് വീരനാട്യം കാർണിവൽ



മന്ത്രി എം ബി രാജേഷ് തൃത്താല മണ്ഡലത്തിൽ നടപ്പിലാക്കുന്ന തൃത്താല ഹാപ്പിനെസ്സ് ഫെസ്റ്റിന്റെ ഭാഗമായി ഞാങ്ങാട്ടിരിയിൽ വീരനാട്യം കാർണിവൽ സംഘടിപ്പിക്കുന്നു. മാർച്ച് 8 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് ക്ഷേത്ര മൈതാനത്തു വെച്ചാണ് വീരനാട്യം കാർണിവൽ നടക്കുക. 


തൃത്താല മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 30 - ഓളം നൃത്തസംഘങ്ങളാണ് വീരനാട്യം കാർണിവലിൽ പങ്കെടുക്കുന്നത്. മുക്കാരത്തിക്കാവ് ക്ഷേത്ര മൈതാനത്ത് ഒരുക്കങ്ങളെല്ലാം പൂർത്തിയായി.