പട്ടാമ്പിയിലെ റവന്യൂ ടവറിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായി മുഹമ്മദ് മുഹസിൻ എം.എൽ.എ.
പട്ടാമ്പിയിലെ റവന്യൂ ടവറിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായി മുഹമ്മദ് മുഹസിൻ എം.എൽ.എ.പുതിയ ജില്ലകൾ വരുമ്പോൾ,പട്ടാമ്പി ആസ്ഥാനമാക്കാനുളള സാധ്യതകൂടിയാണ് റവന്യൂ ടവറിലൂടെ ലക്ഷ്യമിടുന്നതെന്നും എം.എൽ.എ.പറഞ്ഞു.പട്ടാമ്പിയിൽ നിന്നും സ്ഥലം മാറി പോകുന്ന തഹസിൽദാർ ടി.പി.കിഷോറിനും മറ്റ് ജീവനക്കാർക്കും നൽകിയ ് യാത്രയയപ്പ് സമ്മേളനവും അനുമോദന സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.
സ്ഥലം മാറിപോകുന്ന പട്ടാമ്പി തഹസിൽദാർ ടി.പി.കിഷോർ,നാഗലശ്ശേരി വില്ലേജ് ഓഫീസർ ശ്രീജിത്ത്, മറ്റ് ജീവനക്കാരായ അരവിന്ദ്,അമൃത എന്നിവർക്കാണ് താലൂക്ക് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകിയത്.ഇതോടടൊപ്പം മികച്ച വില്ലേജ് ഓഫീസർക്കുളള പുരസ്കാരം നേടിയ തൃത്താല വില്ലേജ് ഓഫീസർ നദീറക്ക് അനുമോദനവും ഒരുക്കി.
പട്ടാമ്പി തഹസിൽദാർ വി.സുജിത് അധ്യക്ഷനായി.പട്ടാമ്പി മുനിസിഫ് മജിസ്ട്രേറ്റ് നിമ നൂർ മുഹമ്മദ്,നഗരസഭാ ചെയർമാൻ ടി.പി.ഷാജി,ഡെപ്യൂട്ടി കളക്ടർ സക്കീർ ഹുസൈൻ,സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് അലി,സെക്രട്ടറി കെ.സി.കൃഷ്ണകുമാർ,ട്രഷറർ നന്ദിനി തുടങ്ങിയവർ സംസാരിച്ചു.ഉപഹാര സമർപ്പണവും നടന്നു.തുടർന്ന് ഇഫ്താർ സംഗമവും ഒരുക്കി.
