ഒതളൂരിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം.



തൃത്താല:  ഒതളൂരിൽ വയോധികയ്ക്ക് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം. ഒതളൂർ ഇട്ടേക്കാട്ടിൽ രാമന്റെ ഭാര്യ ഭാർഗവി (73) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ വീടിന്റെ മുറ്റത്ത് നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം.


ഭാർഗവിയുടെ ഇടതുകാലിന്റെ മസിൽ ഭാഗത്തെ മാംസം തെരുവുനായ കടിച്ചുപറിച്ചെടുത്തു. ഇതിനുപുറമെ കൈവിരലുകളിലും തലയിലും നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ മകനും മരുമകളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. വീട്ടുകാർ ഓടിയെത്തിയതോടെ നായ ഓടി രക്ഷപ്പെട്ടു.


ഗുരതരമായി പരിക്കേറ്റ ഭാർഗവിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരുടെ പരാതിയുണ്ട്.