ഇംഗ്ലീഷ് ഭാഷ കലോത്സവം സംഘടിപ്പിച്ചു



കൂറ്റനാട് : നാഗലശ്ശേരി ഗവ: ഹൈസ്കൂളില്‍ പൊതുവിദ്യഭ്യാസവകുപ്പ് പ്രൈമറി വിഭാഗത്തിൽ നടത്തുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രമിന്റെ കീഴിൽ എത്തേറിയ 2026  ഇംഗ്ലീഷ് ഭാഷാകലോത്സവവും ,മാഗസിന്‍ പ്രകാശനവും സംഘടിപ്പിച്ചു. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ: നിഷ ടി.വി ഉത്ഘാടനം ചെയ്തു. DEO സിജു തോമസ് KAS മുഖ്യാതിഥിയായി. ചടങ്ങിൽ , തൃത്താല AEO പ്രസാദ് കെ, സ്കൂള്‍ പ്രധാനധ്യാപകൻ അനിൽകുമാർ കെ , ELEP Resource person ആതിരനായർ എം.വി , മുസ്തഫ ടി കെ, ശ്രീജിത്ത് വിപി, റീജ ടീച്ചർ, ഗയ ടീച്ചർ എന്നിവർ സംസാരിച്ചു. ശേഷം കുട്ടികൾ ഇംഗ്ലീഷ് ഭാഷയെ കേന്ദ്രീകരിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.