പുതുക്കുളങ്ങരക്കാവ് താലപ്പൊലി വർണാഭമായി



ചാത്തനൂർ ഒഴുവത്ര പുതുക്കുളങ്ങരക്കാവ് കൂത്ത് താലപ്പൊലി ആഘോഷം വർ ണാഭമായി.


ദേവസ്വം പൂരം മൂന്ന് ആന, പഞ്ചവാദ്യ ത്തോടെ ഒഴുകിൽ മനയിൽനിന്നും, ചാത്ത നൂർ ദേശം പൂരം മൂന്ന് ആന, പഞ്ചവാദ്യ ത്തോടെ ചാത്തനൂർ അന്തിമഹാകാളൻകാ വിൽനിന്നും ഒരു ആനയും പഞ്ചവാദ്യവുമായി ഇട്ടോണം ദേശം പൂരം ഇട്ടോണം സ്കൂൾ പരിസരത്തുനിന്നും ഒരു ആന, മേളത്തോടെ മൈലാടിക്കുന്ന് ദേശം ചേലൂർ അന്തിമ ഹാകാളൻകാവിൽനിന്നും പുറപ്പെട്ടു. 



തുടർന്ന് വിവിധ ആഘോഷക്കാഴ്ചകളുമായി ചാത്തനൂർ, ഒഴുവത്ര സെൻറർ കമ്മിറ്റി ചാത്ത നൂർ കളിയാട്ടം, ചാത്തനൂർ ചിറവഴി കാവി ലമ്മ, പാലയ്ക്കപ്പറമ്പ് വിച്ഛേശ്വര, യുവ പുളി ഞ്ചോട്, പൂങ്കാവനം, ചാത്തനൂർ തമ്പുരാൻ സ് എന്നീ ഉപകമ്മിറ്റികളുടെ കാഴ്ചകളും ഉത്സവത്തിന് അഴകായി.


വൈകീട്ട്  ക്ഷേത്രക്കോമരത്തിൻ്റെ ചാലുചാട്ടത്തോടെ പുരങ്ങൾ കാവുകയറി. കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. രാത്രി തായമ്പക, കോമരത്തിൻ്റെ ചാലുചാട്ടം, പുലർച്ചെ താലത്തോടെയുള്ള പൂരം എഴുന്നള്ളിപ്പ്, കൂട്ടിയെഴുന്നള്ളിപ്പ്, ഗുരുതി എന്നിവ നടന്നു. 


തുടർന്ന് കൂറവലിക്കലോടെ ആഘോഷങ്ങൾക്ക് സമാപന മായി. പതിനഞ്ച് ദിവസങ്ങൾക്കുമുമ്പ് തുട ങ്ങിയ തോൽപ്പാവക്കൂത്തിനും താലപ്പൊലി യോടെ സമാപനമായി.