ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം ഇന്ന് മുതൽ



 ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതാരംഭം ഇന്ന് മുതൽ. സൗദി അറേബ്യയിൽ മാസപ്പിറ കണ്ടതിന് പിന്നാലെയാണ് നാളെ മുതൽ റമദാൻ വ്രതാരംഭം ആരംഭിക്കുമെന്ന് ​ഗൾഫ് രാജ്യങ്ങൾ സ്ഥിരീകരിച്ചത്. സൗദിയിൽ മാസപ്പിറ ദൃശ്യമായാൽ മറ്റ് ​ഗൾഫ് രാജ്യങ്ങളും റമദാൻ വ്രതാരംഭം ഔദ്യോ​ഗികമായി അം​ഗീകരിക്കും. എന്നാൽ വ്യാഴാഴ്ചയാണ് റമദാൻ വ്രതാരംഭം എന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം നാളെ മുതലാണ് ഒമാനിൽ റമദാൻ വ്രതാരംഭം ആരംഭിക്കുക.


2026-ലെ റംസാൻ വ്രതം ഔദ്യോഗികമായി ഫെബ്രുവരി 18-ന് ആരംഭിക്കുമെന്ന് യുഎഇയിലെ മാസപ്പിറവി നിരീക്ഷണ സമിതി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിലുടനീളം മുസ്ലീം വിശ്വാസികൾ ബുധനാഴ്ച മുതൽ വ്രതാനുഷ്ഠാനം ആരംഭിക്കുകയും വിശുദ്ധ മാസത്തിന് തുടക്കം കുറിക്കുകയും ചെയ്യും.