ചാലിശ്ശേരിയിൽ മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ കലാസന്ധ്യക്ക് തിരി തെളിഞ്ഞു
കൂറ്റനാട് : ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് ഒന്നിന് നടക്കുന്ന പൂരാഘോഷത്തിൻ്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാല് നാൾ നീണ്ടു നിൽക്കുന്ന കലാസന്ധ്യക്ക് തുടക്കമായി.
പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടൻ ഗോവിന്ദ് പത്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും വിശിഷ്ട അതിഥികളായി.
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുരേഷ് ബാബു, വാർഡ് മെമ്പർ സജീഷ് കളത്തിൽ ക്ഷേത്രം ഊരളന്മാരായ കോട്ടൂർ വാസുദേവൻ നമ്പൂതിരി, താത്താണത്ത് നാരായൺ നമ്പൂതിരി, വേങ്ങാട്ടൂർ നാരായണൻ നമ്പൂതിരി, സമിതി ജനറൽ സെക്രട്ടറി കെ വി വരുൺ പ്രസാദ്, പ്രോഗ്രാം കോഡിനേറ്റർ സന്ധ്യാ ചക്രവർത്തി സംസാരിച്ചു.
തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.ഇന്ന് നടക്കുന്ന കലാസന്ധ്യയിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യാതിഥിയായിരിക്കും.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ മുപ്പതോളം ഇനങ്ങൾ കലാസന്ധ്യയിൽ അരങ്ങുണർത്തും.26ന് രാത്രി 7 മണിക്ക് ഗ്രൗണ്ടിൽ 11 ടീമുകൾ പങ്കെടുക്കുന്ന മെഗാ വീരനാട്യം അരങ്ങേറും.
28ന് രാത്രി 8ന് നടപ്പന്തലിൽ മേള പ്രമാണി ചൊവ്വല്ലൂർ മോഹനൻ നായരുടെ നേതൃത്വത്തിൽ അമ്പതിൽപരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും.
