കെഎംപിയു സംസ്ഥാന സമ്മേളനം കണ്ണൂരില്‍ പ്രൗഢഗംഭീരമായി .
കണ്ണൂര്‍: പത്ര-ദൃശ്യ- ശ്രവ്യ-ഡിജിറ്റല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര സംഘടനയായകേരള മീഡിയ പേഴ്സണ്‍സ് യൂണിയന്റെ സംസ്ഥാന സമ്മേളനം പ്രൗഢ ഗംഭീരമായി രാവിലെ 10ന് കണ്ണൂര്‍ ഗ്രാന്റ് സഫൈര്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡൻ്റ് എം.റഫീഖ് പതാകയുർത്തി തുടക്കംക്കുറിച്ചു.
ഉദ്ഘാടന സമ്മേളനം ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു.സംഘാടക സമിതി ചെയര്മാന് വി.സെയ്ദ് അധ്യക്ഷനായി.
നാടക-ഗാന രചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ജയന് തിരുമന മുഖ്യാതിഥിയായി സംസ്ഥാന പ്രസിഡന്റ് റഫീഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സുവീഷ് ബാബു, സ്വാഗത സംഘം ചെയർമാൻ വി.സെയ്ത് , സ്വാഗത സംഘം കൺവീനർ പീറ്റർ ഏഴിമല എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഗ്രൂപ് ചര്‍ച്ചകളും ചര്‍ച്ചകളുടെ ക്രോഡീകരണവും , പ്രമേയാവതരണം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, സത്യപ്രതിജ്ഞ എന്നിവ നടന്നു.അംഗങ്ങളിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും കെ.എം പി. യു സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തില്‍ അച്ചടി-വിഷ്വല്‍ മീഡിയകളില്‍നിന്നും മികച്ച മാധ്യമ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഖ്യാപനം നടത്തി.
കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള നൂറ്റിയിരുപതോളം മാധ്യമ പ്രവര്‍ത്തകർ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുത്തു.
പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പീറ്റർ ഏഴിമല ( ദീപിക പയ്യന്നൂർ) , ജനറൽ സെക്രട്ടറി വി.സെയദ് ദേശാഭിമാനി ചങ്ങരംകുളം), ട്രഷറർ ഹർഷകുമാർ (വിഎംടിവി തിരുവനന്തപുരം) എന്നിവരെയും വൈസ് പ്രസിഡൻ്റ് മത്തായി കേരളം , ജോ. സെക്രട്ടറിമാരായി എ.എ ജോർജ് , ഹമീദ് കോക്കൂർ, , എൻ ജി ഒ ചെയർമാൻ എം. റഫീഖ്മുഹമ്മദ് തിരുവനന്തപുരം , എൻ ജി ഒ കൺവീനറും പ്രൊജക്ട് കോർഡിനേറ്ററായും സുവീഷ് ബാബു എന്നിവരെ ഉൾപ്പെടെ പതിനാലംഗ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
