കായിക കുതിപ്പിൽ ഇട്ടോണo എ.എൽ.പി സ്കൂൾ എൽ.പി വിഭാഗത്തിൽ കിരീടം ചൂടി
കൂറ്റനാട്: തൃത്താലഉപജില്ലാ കായിക മേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇട്ടോണം എ.എൽ.പി സ്കൂൾ. എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി സ്കൂൾ ഇത്തവണത്തെചാമ്പ്യൻപട്ടം സ്വന്തമാക്കി.
തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിലാണ് ഇട്ടോണം എ.എ.ൽ.പി സ്കൂൾ എതിരാളികളെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയത്. ഓട്ടം, ചാട്ടം, ഷട്ടിൽ റിലെ തുടങ്ങി വിവിധ ഇനങ്ങളിൽ സ്കൂളിലെ കൊച്ചു കായികതാരങ്ങൾ കരുത്ത് തെളിയിച്ചു.കഠിനമായ പരിശീലനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂർണ്ണ പിന്തുണയുമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർപറഞ്ഞു. അധ്യാപകരുടെ പ്രത്യേക മേൽനോട്ടത്തിൽ മാസങ്ങളായി നടന്ന പരിശീലനം കുട്ടികൾക്ക് മത്സരവേദിയിൽ ആത്മവിശ്വാസം പകർന്നു.
വിജയികളെയും അവർക്ക് പിന്നിൽ പ്രവർത്തിച്ച കായിക അധ്യാപകരെയും സ്കൂൾ മാനേജ്മെന്റും പി.ടി.എയും അഭിനന്ദിച്ചു. വരും വർഷങ്ങളിലും കായിക രംഗത്ത് സ്കൂളിന്റെ ഈ മേധാവിത്വം നിലനിർത്തുമെന്നും, കൂടുതൽ മികച്ച താരങ്ങളെ വാർത്തെടുക്കുമെന്നും സ്കൂൾ പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ പറഞ്ഞു.
