നാഗലശ്ശേരി പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും സ്നേഹസംഗമവും സംഘടിപ്പിച്ചു.*
കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും നാഗലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും സ്നേഹസംഗമവും വ്യാഴാഴ്ച സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് വർണാഭമായ ഘോഷയാത്രയോടെയും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയും ആരംഭിച്ച പരിപാടി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി. അധ്യക്ഷത വഹിച്ചു.
തുടർന്ന് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. വാദ്യകലാകാരൻ പെരിങ്ങോട് മണികണ്ഠന്റെ നേതൃത്വത്തിലുള്ള ‘ബീറ്റ്സ് ഓഫ് ഇടക്ക’ സംഘത്തിന്റെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ ശ്രദ്ധേയമായി. ആശാ പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ, ഹരിത കർമ്മസേന, അംഗനവാടി, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.പ്രശസ്ത നർത്തകൻ ഡോ. RLV രാമകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സുനിൽകുമാർ, ടി. കെ. സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ രജീഷ, നിതു ടി. കെ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ടി. മോഹൻദാസ്, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി തോമസ് വി. എ, പെരിങ്ങോട് ഗവ. ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ബിജുമോൻ ജോസഫ്, ഗവ. ആയുർവേദ ഡോക്ടർ നിസാനത്ത്, ഗവ. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഷജേഷ് (Shajesh) എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ആശാ പ്രവർത്തകരെയും പാലിയേറ്റീവ് വളണ്ടിയർമാരെയും ആദരിച്ചു.
