ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുടെ നേതൃത്വത്തിൽ ടി.കെ. വേണുഗോ പാലൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് വിതരണം നടത്തി.
ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുടെ നേതൃത്വത്തിൽ ടി.കെ. വേണുഗോ പാലൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് വിതരണം നടത്തി
ആറങ്ങോട്ടുകര. വിദ്യാപോഷിണി വായനശാലയുടെ രക്ഷാധികാരിയും പ്രദേശത്തെ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന ടി.കെ. വേണുഗോപാലൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെൻ്റിന് അർഹരായ
എഴുമങ്ങാട് എ.യു പി. സ്ക്കൂൾ 7-ാം ക്ലാസ് വിദ്യാർത്ഥികളായ ആർ. അഭിജ, എം. ശ്രീരാഗ് എന്നിവർക്ക് ക്യാഷ് പ്രൈസും , മൊമൻ്റോയും അടങ്ങുന്ന പുരസ്കാരം സമർപ്പിച്ചു.
ആറങ്ങോട്ടുര വിദ്യാപോഷിണി വായനശാല ഹാളിൽ വെച്ച് നടന്ന പരിപാടി തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വിബിലേഷ് ഉദ്ഘാടനം ചെയ്തു.വായനശാ പ്രസിഡണ്ട് കെ.വി..സതീശൻ അദ്ധ്യക്ഷനായിരുന്നു.
ലൈബ്രറി കൗൺസിൽ പട്ടാമ്പി താലൂക്ക് ജോ:സെക്രട്ടറി ഒ. രാജൻ മാസ്റ്റർ. അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി കൺവീനറും തൃത്താല ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ. രവി പ്രകാശ്, തിരുമിറ്റ കോട് ഗ്രാമ പഞ്ചായത്ത് അംഗം എം. ജി. രാജഗോപാലൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.തുടർന്ന് പുരസ്കാര സമർപ്പണം നടന്നു.
വായനശാ സെക്രട്ടറികെ. . ജനാർദ്ദനൻ സ്വാഗതവും,ജോ:സെക്രട്ടറി ബിപിൻ ആറങ്ങോട്ടുകരനന്ദിയും പറഞ്ഞു ടി.കെ വേണുഗോപാലൻ മാസ്റ്ററുടെ കുടുംബാംഗങ്ങളും വായനശാലാ പ്രവർത്തകരും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരും പരിപാടിയിൽ പങ്കെടുത്തു
