കൂറ്റനാട് പ്രസ് ക്ലബ്ബ് ക്രിസ്മസ്- പുതുവൽസര ആഘോഷം നടത്തി.
January 01, 2026
വ്യാഴാഴ്ച രാവിലെ പ്രസ് ക്ലബ്ബിൽ നടന്ന പുതുവൽസര ആഘോഷം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും ഐക്യത്തിൻ്റേയും , പ്രതീക്ഷയുടെയും പുതുവൽസര സന്ദേശവും നൽകി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയാണ് സമൂഹത്തിൻ്റെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു
പ്രസ്ക്ലബ്ബ് പ്രസിഡൻ്റ് സി.മൂസ പെരിങ്ങോട് അധ്യഷനായി
സീനിയർ അംഗം ടി.വി.എം അലി , സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ , ട്രഷറർ രഘു പെരുമണ്ണൂർ , കെ.ജി. സണ്ണി , പ്രസാദ് , മുഹമ്മദ് റഹീസ് , പ്രദീപ് ചെറുവാശ്ശേരി , സവിനയ് , എ.സി ഗീവർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു
വാർത്തക്കൾക്കിടയിലും സൗഹൃദവും സ്നേഹവും പങ്കിട്ട ചടങ്ങ് പുതുവർഷത്തിൻ്റെ സന്തോഷ നിമിഷങ്ങളായി.
