പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ 43 കാരന് ജീവപര്യന്തം



14 വയസ്സുകാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിൽ 43 കാരനായ ഒറീസ സ്വദേശി മനു മാലിക്കിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ.പട്ടാമ്പി പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്