ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനാർത്ഥി റംല വീരാൻകുട്ടി



ചാലിശ്ശേരി പഞ്ചായത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരുടെ  യോഗം മണ്ഡലം പ്രസിഡന്റ്‌  പി.വി.ഉമ്മർമൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രസിഡന്റ്‌ സ്ഥാനാർത്ഥി ആയി റംല വീരാൻകുട്ടിയെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.


 പാർട്ടി നീരിക്ഷകനായ കെ.പി.സി.സി.നിർവാഹക  സമതി അംഗം സി.വി.ബാലചന്ദ്രൻ പങ്കെടുത്തു.ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബുനാസർ, തൃത്താല നിയോജക മണ്ഡലം  യു.ഡി.എഫ്.ചെയർമാൻ ടി.കെ.സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലിൽ തുടങ്ങിയവർ പങ്കെടുത്തു.