ധാർമിക ബോധം നിലനിർത്തണം. ഹമീദലി ശിഹാബ് തങ്ങൾ.
കൂറ്റനാട്. മത മൂല്യങ്ങൾ മുറുകെപ്പിടിച്ച് ധാർമിക മൂല്യങ്ങളിൽ ജീവിക്കാൻ കഴിയണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. കോടനാട് സിദ്ദീഖിയ വിമൻസ് കോളേജിന്റെ അഞ്ചാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. സമസ്തയുടെ ഫാളില ഫളീല പഠനം പൂർത്തിയാക്കിയ ഏൺപത്തിമൂന്ന് യുവ പണ്ഡിതകൾക്ക് സനദ് ദാനം തങ്ങൾ നിർവഹിച്ചു, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാർക ഫള്ല അവാർഡ് തട്ടത്താഴത്ത് കുഞ്ഞയമു ഹാജിക്ക് നൽകി, എം വി.ആദംകുട്ടി ഹാജി അധ്യക്ഷത വഹിച്ചു, സമസ്ത മുശാവറ അംഗം ഇസ്മായിൽ മുസ്ലിയാർ കുമരനല്ലൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി, അൻവർ മുഹിയുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നിർവഹിച്ച.
അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി സനദ് ദാന പ്രഭാഷണവും നിർവഹിച്ചു, ടി എസ് കുഞ്ഞയമു ഹാജി, ടി എ ബക്കർ ഹാജി, പി വൈ കുഞ്ഞുമോൻ ഹാജി, എ വി മുഹമ്മദ് കുറ്റനാട്, മുസ്തഫ ഫുർഖാനി, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മുതുതല, അയ്യൂബ് ഫൈസി പരുതൂർ, അബ്ദുറഹ്മാൻ ബാഖവി വെള്ളാളൂർ, സമദ് മാസ്റ്റർ പട്ടിത്തറ, ടി എം ബാവ ഹാജി, കാദർ ഹാജി പെരിങ്കന്നൂർ, വള്ളിയിൽ മാനു ഹാജി, ഹംസ മാസ്റ്റർ കൂറ്റനാട്,കാട്ടാത്തേതിൽ അലി ഹാജി. ടി എ റഷീദ് ഹനീഫ ബാഖവി കരിമ്പ കെ പി കുഞ്ഞാപ്പ ഹാജി. ഷബീർ ശാലിമാർ, ജസീൽ കൂറ്റനാട്, ലത്വീഫ് മദനി ഉമർ നു ജൂമി. സലാം ഹുദവി, സി വി നാസർകോടനാട്, തട്ടത്താഴത്ത് ശൗക്കത്തലി, ടി ടി മൊയ്തുണ്ണി ഹാജി.സി വി കുഞ്ഞി മുഹമ്മദ്, പി വി സൈനുദ്ധീൻ, പി വി ബക്കർ കോടനാട്, കരുണ ആദം കുട്ടി ഹാജി.എന്നിവർ സംബന്ധിച്ചു. എം വി റഷീദ് സ്വാഗതവും ഉബൈദ് ആലൂർ നന്ദിയും പറഞ്ഞു.
