വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാർഷിക സമ്മേളനം സമാപിച്ചു.



കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന സമ്മേളനം ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.


ക്ഷേത്രങ്ങള്‍ സമാജ നിര്‍മ്മിതിയ്ക്കായി സമ്പത്ത് ഉപയോഗിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  ഗവർണർ പറഞ്ഞു. ക്ഷേത്രത്തോട് ചേർന്ന്  നല്ല വിദ്യാലയങ്ങള്‍ വേണം, ആശുപത്രികളും, ഗോശാലകളും ഉണ്ടാക്കണം.  ഈശ്വരന്‍ തന്നെ ഗോപാലനാണ് പിന്നെ ഗോക്കളെ വളര്‍ത്താന്‍ നാമെന്തിനു മടിക്കണം, അദ്ദേഹം പറഞ്ഞു. 


ബ്രഹ്മചാരി ടി കെ  വിനയഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംപൂജ്യ സ്വാമി ദേവാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. വിജയ കൃഷ്ണ്ണൻ അമേറ്റിക്കര, പ്രേമചന്ദ്രൻ മേഴത്തുർ, കെ പി നാരായണൻ എന്നിവർ സംസാരിച്ചു. ധ്വജാവരോഹണത്തോടു കൂടി വള്ളുവനാട് ഹിന്ദുമത പരിഷത്തിന്റെ 12-മത് വാർഷിക സമ്മേളനം സമാപിച്ചു


സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ലളിതാ സഹസ്രനാമ പാരായണം നടന്നു.  തുടർന്ന് സമ്മേളനത്തിന്  ഗോപാലകൃഷ്ണൻ കൈപ്പഞ്ചേരി ദീപ പ്രോജ്ജ്വലനം നടത്തി.  അഡ്വക്കേറ്റ് രാജേഷ് വെങ്ങാലിൽ അദ്ധ്യക്ഷത വഹിച്ചു. ഒ എസ്‌ സതീഷ് മുഖ്യപ്രഭാഷണം നടത്തി.  വിനയൻ മാസ്റ്റർ തൃത്താല, ഡോക്ടർ വിജിത്ത് മേഴത്തുർ, ധർമ്മരാജൻ പെരിങ്ങോട്, അഭിമന്യു എന്നിവർ സംസാരിച്ചു. വിവിധ തലങ്ങളിൽ മികവു തെളിയിച്ച പ്രതിഭകളെ വേദിയിൽ ആദരിച്ചു. തുടർന്ന് വിഷ്ണു ബാലസമിതി, ചിന്മയവിദ്യാലയം കല്ലടത്തൂർ, ശ്രീ മഹർഷി വിദ്യാലയം ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഭഗവദ് ഗീതാ പാരായണവും ഉണ്ടായി.