വിളയൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന മുന്നേറ്റ ജാഥ ആരംഭിച്ചു
എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും, വിളയൂർ ഗ്രാമ പഞ്ചായത്തിന്റെ ഭരണ നേട്ടങ്ങളും ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു കൊണ്ട് നടക്കുന്ന വികസന മുന്നേറ്റ ജാഥ ആരംഭിച്ചു, കരിങ്ങനാട് നിന്നും ആരംഭിച്ച ജാഥ വിളയൂർ,പേരടിയൂർ, ഉദയപുരം,കണ്ടേങ്കാവ്, പൂവാനിക്കുന്ന്,തുടിക്കൽ എന്നവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പാലോളികുളമ്പിൽ സമാപിച്ചു, സമാപന സമ്മേളനം സി.പി.ഐ.എം പെരിന്തൽമണ്ണ ഏരിയ കമ്മറ്റി അംഗം വി.പി.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു
വിവിധ സ്വീകരണ യോഗങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈദ ഇസ്ഹാഖ്, ഏരിയ സെക്രട്ടറി ടി.ഗോപാലകൃഷ്ണൻ ,ജാഥാ ക്യാപ്റ്റൻ കെ.മുരളി,ഏരിയ കമ്മറ്റി അംഗം ടി. ഷാജി, വിളയൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.മണികണ്ഠൻ, വിളയൂർ ലോക്കൽ സെക്രട്ടറി കെ.വി.ഗംഗാധരൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബേബി ഗിരിജ, എ.കെ.ഉണ്ണികൃഷ്ണൻ, കെ.ഗോപാലകൃഷ്ണൻ , ഒ ശശി, പി.രാജൻ, ടി.ശശി, കെ.മുജീബ് എന്നിവർ സംസാരിച്ചു
