പട്ടാമ്പി എക്സൈസിൻ്റെ നേതൃത്വത്തിൽ കൊഴിക്കോട്ടിരിയിൽ വൻ വാറ്റുകേന്ദ്ര വേട്ട.

   


   പട്ടാമ്പി എക്സൈസിൻ്റെ നേതൃത്വത്തിൽ കൊഴിക്കോട്ടിരിയിൽ വൻ വാറ്റുകേന്ദ്ര വേട്ട.


        പട്ടാമ്പി താലൂക്കിൽ മുതുതല വില്ലേജിൽ കൊഴിക്കോട്ടിരി ദേശത്ത് കണ്ണാടിച്ചിക്കുളത്തിനു സമീപത്ത് മണ്ണിനടിയിൽ നാലു ബാരലുകളിലായി സൂക്ഷിച്ചിരുന്ന 750 ലിറ്റർ ചാരായം വാറ്റുന്നതിനു പാകപ്പെടുത്തിയ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി കേസ്സെടുത്തു. എക്സൈസിനു ലഭിച്ച  രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 


പട്ടാമ്പി എക്സൈസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (Gr)മാരായ സൽമാൻ റസാലി P K , പ്രസന്നൻ KO, കെ. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു. ഒ, ജയേഷ് . കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റയ്ഡ്. പ്രതികളായി ആരെയും കണ്ടെത്താനായിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളതാണ്.