ശ്രദ്ധ സാഹിത്യ പുരസ്കാരം സലാം കക്കേരിക്ക് സമ്മാനിച്ചു.



കുമ്പിടി ശ്രദ്ധ മാർഷ്യൽ ആർട്സ് അക്കാദമിയുടെ സാഹിത്യ പുരസ്കാരം കവി സലാം കക്കേരിക്ക് സമ്മാനിച്ചു. കുമ്പിടി പെരുമ്പലത്ത് നടന്ന ചടങ്ങിൽ കഥാകൃത്ത് എം.ടി രവീന്ദ്രൻ പുരസ്കാര സമർപ്പണവും ഉദ്ഘാടനവും നിർവഹിച്ചു. അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തിയ 'അഴ' എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ് നൽകിയത്.എൻ.കെ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്രൂസ്'ലി രാജേഷ് (സ്റ്റണ്ട് മാസ്റ്റർ) മുഖ്യാതിഥിയായി പങ്കെടുത്തു.


എഴുത്തുകാരായ നിർമ്മല അമ്പാട്ട്, ലത്തീഫ് കൂടല്ലൂർ, രാജീവ് പി.മേലഴിയം, മികച്ച കർഷകൻ ടി. കൃഷ്ണൻ എന്നിവരെ ആദരിച്ചു. റഷീദ് മാസ്റ്റർ,സുഹറ ടീച്ചർ, റംല ടീച്ചർ,ഷിഹാൻ ഗോപാൽജി,എടപ്പാൾ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.


 LP/ UP/ HS വിഭാഗങ്ങൾക്കായി സാഹിത്യ ക്വിസ് മത്സരവും നടന്നു. താജിഷ് മാസ്റ്റർ നേതൃത്വം നൽകി.വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെഡൽ, ട്രോഫി, പഠനോപകരണങ്ങൾഎന്നിവയുടെ വിതരണവുംനടന്നു.


വയനാട് നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ശ്രദ്ധയിലെ കരാട്ടെ വിദ്യാർത്ഥികൾക്കുള്ള ട്രോഫിയും ബെൽറ്റ് ടെസ്റ്റ് പാസ്റ്റായവർക്കുള്ള സർട്ടിഫിക്കറ്റും മെഡലും ബെൽറ്റും ബ്രൂസ്‌ലി രാജേഷ് വിതരണം ചെയ്തു.ശ്രദ്ധ മാർഷ്യൽ ആർട്ട്സ്, സ്പോർട്ട്സ് ആൻ്റ് ആർട്ട്സ് അക്കാദമിയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.