നാഗലശ്ശേരി സർവീസ് സഹകരണ ബാങ്കിന് കീഴിലെ കോതച്ചിറ ബ്രാഞ്ചിൻ്റെ ആധുനിക രീതിയിൽ നവീകരിച്ച ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
2007 ലാണ് നാഗലശ്ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ കോതച്ചിറയിലെ ബ്രാഞ്ച് പ്രവർത്തനം ആരംഭിക്കുന്നത്. 67.11 ലക്ഷം രൂപ നിക്ഷേപവും 58.72 ലക്ഷം രൂപ വായ്പയുമായി പ്രവർത്തനം ആരംഭിച്ച കോതച്ചിറ ബ്രാഞ്ച് വളർച്ചയുടെ പടവുകൾ താണ്ടി ഇന്നെത്തി നിൽക്കുന്നത് 11 കോടി നിക്ഷേപവും 18 കോടിയുടെ വായ്പ ഔട്ട് സ്റ്റാൻ്റിങ്ങുമായാണ്. നിലവിൽ ഏറ്റവും ആധുനിക രീതിയിൽ മുഴുവൻ സൗകര്യങ്ങളുമാണ് കോതച്ചിറയിലെ പുതിയ ബ്രാഞ്ച് കെട്ടിടത്തിൻ്റെ നിർമ്മാണം
ബാങ്കിങ്ങ് പ്രവർത്തനങ്ങൾക്ക് പുറമെ നോൺ ബാങ്കിങ്ങ് മേഖലയിലും കോതച്ചിറ ബ്രാഞ്ചിൻ്റെ ഹെഡ് ഓഫീസായ നാഗലശ്ശേരി സർവീസ് സഹകരണ ബാങ്ക് സജീവമാണ്. നീതി മെഡിക്കൽ ലാബ് കൂറ്റനാട് , നീതി മെഡിക്കൽ ഷോപ്പ് കുറ്റ നാട്, നീതി സൂപ്പർ മാർക്കറ്റ് പെരിങ്ങോട്, കൂറ്റനാട് വളം ഡിപ്പോ എന്നിവയാണ് നോൺ ബാങ്കിങ്ങ് മേഖലയിലെ സജീവ പ്രവർത്തനങ്ങൾ
ബാങ്കിങ്ങ് മേഖലയിൽ സായാഹ്ന ശാഖ, കോതച്ചിറ ബ്രാഞ്ച്, പെരിങ്ങോട് ബ്രാഞ്ച്, ഞായറാഴ്ച ശാഖ എന്നിവയും പ്രവർത്തിച്ച് വരുന്നുണ്ട്
