ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് മുഴുവൻ വിളക്കിന്റെ വിളക്ക് പന്തലിന്റെ "കാൽനാട്ടൽ കർമ്മം " ചടങ്ങ് നടന്നു



ചാലിശ്ശേരി:ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് കാവ് മുഴുവൻ വിളക്കിന്റെ വിളക്ക് പന്തലിന്റെ കാൽ നാട്ടൽ ചടങ്ങ് നടന്നു.2025 നവംബർ 29 ശനിയാഴ്ച നടക്കുന്ന അയ്യപ്പൻ വിളക്കിന്റെ വിളക്ക് പന്തലിന്റെ പന്തലിന്റെ കാൽനാട്ടൽ കർമ്മം ഞായറാഴ്ച രാവിലെ മുലയം പറമ്പത്ത് കാവ് ക്ഷേത്ര സന്നിധിയിലാണ് നടന്നത്.അകമല ശ്രീ ധർമ്മശാസ്താ വിളക്ക് സംഘം ആണ് വിളക്ക് പാർട്ടി.


ഞായറാഴ്ച രാവിലെ മുലയംപറമ്പത്ത് കാവ് വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്,പ്രസിഡന്റ് കുട്ടൻ ആലിക്കര,സെക്രട്ടറി ഭാസ്കരൻ ആലിക്കര,ട്രഷറർ പി.സി.ചന്ദ്രൻ, ജോയിൻ സെക്രട്ടറി സി.വി. മണികണ്ഠൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനോദ് വട്ടേക്കാട്ട്,അനീഷ്,ഹരിദാസ്,പി.ആർ.ചന്ദ്രൻ, അബ്ദുറഹ്മാൻ,ജനാർദ്ദനൻ,ശ്രീജിത്ത് പടിഞ്ഞാറെ മുക്ക്,മണി മനേഷ്,ശിവൻ,സുന്ദരൻ പണിക്കർ,ടി.കെ.മണികണ്ഠൻ, രാജൻ നിറപറ,അനീഷ്,സഹദ് അറീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.