സ്ത്രീജനസഖ്യം ഏരിയക്യാമ്പ് നടത്തി.




ചാലിശേരി സെൻ്റ് ലൂക്ക്സ്  സി.എസ്.ഐ പള്ളിയിൽ കൊച്ചി ഡയോസിസ് പാലക്കാട് ഏരിയ സ്ത്രീജനസംഖ്യം ക്യാമ്പ് നടത്തി.


 ക്യാമ്പ്  ചാലിശേരി പള്ളി  വികാരി ഫാ. കെ.സി. ജോൺ മുഖ്യ സന്ദേശം നൽകി ഫാ. സാം മാത്യൂ മുഖ്യാതിഥിയായി. ദൈവത്തിൻ്റെ സ്ത്രീ സങ്കൽപ്പം എന്ന വിഷയത്തെ ക്കുറിച്ച് ടി. ഫിലിപ്പ് കാസ്സെടുത്തു.



പാലക്കാട് ഏരിയ സെക്രട്ടറി ഫാ. ഷിബു എൻ സ്കറിയ  ,ഡയോസിസ് കമ്മറ്റിയംഗം ഫാ പ്രിൻസ് ജോർജ് ,ഫാ. അനൂപ് ജോർജ് ,സ്ത്രീ ജനസഖ്യം പാലക്കാട് ഏരിയ പ്രസിഡൻ്റ് ഷീന ഷിബു.   ,  ലീലാമ്മ ജോൺ , സാം മാത്യൂ  , ദാനിയേൽ , ഗ്രീനൻ , ക്രിസ്റ്റി സുലോചന ബായി , നിമ്മി മാത്യൂഎന്നിവർ സംസാരിച്ചു.


റിപ്പോർട്ട്  , വരവ് - ചിലവ് കണക്ക് അവതരണം  ,  ബൈബിൾ ക്വിസ് , സംവാദം , മദ്ധ്യസ്ഥ പ്രാർത്ഥന , ലേലം , സമ്മാന വിതരണം എന്നിവ ഉണ്ടായി പാലക്കാട് ഏരിയയിലുള്ള നിന്നുള്ള പത്തോളം പള്ളികളിൽ നിന്നുള്ള സ്ത്രീജനങ്ങൾ പങ്കെടുത്തു സ്നേഹവിരുന്നോടെ  സമാപിച്ചു.


പരിപാടികൾക്ക് ചാലിശേരി പള്ളി വികാരി ഫാ. കെ.സി. ജോൺ, സ്ത്രീ ജനസംഖ്യം പ്രസിഡന്റ് ലീലാമ്മ ജോൺ, സെക്രട്ടറി ഷേർലി വിൽസൺ, ട്രഷറർ ഗ്ലാളസീ സാജു എന്നിവർ നേതൃത്വം നൽകി.