ചാലിശേരിയിൽ യാക്കോബായ സുറിയാനി പള്ളി വലിയ പെരുന്നാളിന് കൊടിയേറി



കൂറ്റനാട് : ചാലിശ്ശേരി സെൻ്റ് പീറ്റേഴസ്  ആൻ്റ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയുടെ 160  മത്   ശിലാസ്ഥാപന പെരുന്നാളിന് ഞായറാഴ്ച കൊടിയേറി  ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ ബിജു മൂങ്ങാംകുന്നേൽ വിശുദ്ധ കുർബാന അർപ്പിച്ചു.  തുടർന്ന് പെരുന്നാൾ കൊടി ആശീർവദിച്ചു തുടർന്ന് വികാരി കൊടിയേറ്റം നടത്തി.


എ.ഡി. 1865 ൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവയാണ്  മോർ പത്രോസ് , മോർ പൗലോസ് ശ്ലീഹമാരുടെ നാമധേയത്തിൽ പള്ളി സ്ഥാപിച്ചത്.നാടാകെ ഒന്നായി ആഘോഷിക്കുന്ന വലിയ പെരുന്നാൾ നവംബർ 20 , 21 വ്യാഴം , വെള്ളി  ദിവസങ്ങളിലാണ് നടക്കുന്നത് 


പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.