ദേശമംഗലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ. എ. ഇബ്രാഹിമിന് തൊഴിലുറപ്പ് തൊഴിലാളികൾ നൽകിയ സ്വീകര വികാര നിർഭരമായി.



ദേശമംഗലം : ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ കെ.എ. ഇബ്രാഹിമിന് കഴിഞ്ഞ അഞ്ചുവർഷത്തെ സ്ഥുദ്യാർഹമായ സേവനത്തിന് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കഴിഞ്ഞ അഞ്ചുവർഷം വ്യത്യസ്തമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ ദേശമംഗലം ഗ്രാമപഞ്ചായത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ വാർഡ് മെമ്പരാണ് ഇബ്രാഹിം പഞ്ചസാര ഹർത്താൽ, പറവകൾക്ക് ഒരു പനിനീർ കുടം,ക്ലീൻ മൈ വില്ലേജ്, ക്ലീൻ മൈ ഹോം തുടങ്ങി നിരവധി മെഡിക്കൽ ക്യാമ്പുകൾ പോലോത്ത വ്യത്യസ്ത പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇബ്രാഹിമിന്റെ സേവനരംഗത്തെ പ്രവർത്തനം മികവിന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതിർത്തതിൽ സ്വീകരണം നൽകി.


     കെ.എച്ച്.സുഹറ, സി. പി. ചിന്ന, നാടൻചേരി കാർത്യായനി, കുട്ടിലിങ്ങൽ ബിന്ദു, എ ഡി എസ് പി. ശാന്തി എന്നിവർ ഇബ്രാഹിൻ്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചു.

  

              ഗ്രാമ നിവാസികളായ ഞങ്ങൾക്ക് നഗരങ്ങളും പട്ടണങ്ങളും അവിടുത്തെ ജീവിത രീതിയും മറ്റു ജനങ്ങളുടെ യാത്ര സൗകര്യങ്ങളും ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. എന്നാൽ ഏതാനും ആഴ്ചകൾക്കു മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളായ ഞങ്ങളെ എല്ലാവരെയും ചേർത്തുപിടിച്ച് കൊച്ചിയിൽ കൊണ്ടുപോവുകയും നഗരത്തിലെ ജീവിതരീതിയും ചുറ്റുപാടുകളും സൗകര്യങ്ങളും എല്ലാം കാണിച്ചു തന്നു. റെയിൽ മെട്രോ, വാട്ടർ മെട്രോ, ലുലു ഷോപ്പിംഗ് മാൾ തുടങ്ങി എല്ലായിടത്തും ഞങ്ങളെ കയറ്റി  യാത്ര ചെയ്യിപ്പിക്കുകയും അവിടെയുള്ള എല്ലാത്തിനെക്കുറിച്ചും വിശദീകരിച്ച് മനസ്സിലാക്കി തരികയും ചെയ്തു. ഇതിനെല്ലാം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന് ഓരോ അംഗങ്ങളും പറഞ്ഞു. പതിമൂന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ആയ 40 ഓളം അംഗങ്ങളെയാണ് വിനോദയാത്രയ്ക്ക് കൊണ്ടുപോയത്.


        ഒരു ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലം നിങ്ങളോടുള്ള എന്റെ കടമ മാത്രമാണ് ഞാൻ നിറവേറ്റിയത് എന്നും എല്ലാം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് വാർഡിൽ ചെയ്യാൻ കഴിയുന്നത് പരമാവധി ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും സ്വീകരണത്തിന് നദി അറിയിച്ച്കൊണ്ട് വാർഡ് മെമ്പർ ഇബ്രാഹീം പറഞ്ഞു.