ചങ്ങരംകുളം കോക്കൂരില്‍ പാചക തൊഴിലാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം കോക്കൂരിൽ പാചക തൊഴിലാളിയെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പള്ളിക്കുന്ന് സ്വദേശി ഞാലിൽ കുഞ്ഞിപ്പയുടെ മകൻ ബഷീർ (46) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എടപ്പാൾ സബ് ജില്ലാ കലോത്സവം നടന്ന് വരുന്ന കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടത്തിന് സമീപത്താണ് സംഭവം. ഹയർ സെക്കണ്ടറി സ്‌ൾ കെട്ടിടത്തിന് പുറകിലുള്ള അംഗണവാടിയോട് ചേർന്ന് നിന്നിരുന്ന മരത്തിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
ഞായറാഴ്ച വൈകിയിട്ട് 4 മണിയോടെ പ്രദേശത്ത് കളിക്കാനെത്തിയ കുട്ടി കളാണ് മൃതദേഹം കണ്ടത്.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് എത്തി മൃതദേഹം താഴെയിറക്കി.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പൊന്നാനി താലൂക്ക് ആശുപ്രതിയിലേക്ക് മാറ്റി.തിങ്കളാഴ്ച കാലത്ത് പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.വർഷങ്ങളായി പ്രദേശത്ത് പാചക തൊഴിലാളി ആയി ജോലി ചെയ്യുകയാണ് ബഷീർ.മാതാവ്
റുക്കിയ.ഭാര്യ.ബുഷറ.മക്കൾ.മുബഷിറ, മുഫീദ,ജസീറ
