പൂമുള്ളി അനുസ്മരണവും ആറാംതമ്പുരാൻ സ്മാരക വൈദ്യശ്രേഷ്ഠ പുരസ്കാര സമർപ്പണം നടന്നു.
കൂറ്റനാട് : പെരിങ്ങോട് പൂമുള്ളി നീലകണഠൻ നമ്പൂതിരിപ്പാടിൻ്റെ 28 മത് അനുസ്മരണ സമ്മേളനവും , പൂമള്ളി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാം തമ്പുരാൻ വൈദ്യശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടന്നു.
പൂമുള്ളിമനയിൽ അഷ്ടവൈദ്യൻ പി ടി എൻ വാസുദേവൻമൂസ്സ് നീലകണ്ഠൻ നമ്പൂതിരിയുടെ ഛായചിത്രത്തിന് മുന്നിൽ നിലവിളക്കിൽ ഭദ്രദീപം തെളിയിച്ചു തുടർന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നാഗലശേരി പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. ബാലചന്ദ്രൻ അധ്യഷനായി.എഴുത്തുക്കാരനും നടനുമായ വി.കെ. ശ്രീരാമൻ അനുസ്മരണ പ്രഭാഷണം നടത്തി.
വൈദ്യശ്രേഷ്ഠ പുരസ്കാര സമർപ്പണം പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാട് , പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് അലോപ്പതി രംഗത്തെ സേവന മികവിന് ഡോ.വി.ആനന്ദ് മോഹൻ, ആയുർവേദ രംഗത്തെ സമർപ്പണത്തിന് അഷ്ടവൈദ്യൻ തൈക്കാട്ട് ദിവാകരൻ മൂസ്സ് എന്നിവർക്ക് വൈദ്യശ്രേഷ്ഠ പുരസ്കാരം നൽകി
ഡോ. വി.എം.ഡി നമ്പൂതിരി രചിച്ച മഹാഭാരത കഥകൾ കുട്ടികൾക്ക് എന്ന പുസ്തകം കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് പുസ്തകം പ്രകാശനം ചെയ്തു.ഡോ.അപർണ, ഡോ.ആരതി, പഞ്ചായത്തംഗങ്ങളായ പി.വിനീത, പി.ഷീബ, സലിം എന്നിവർ സംസാരിച്ചു.
തുടർന്ന് 6ന് സംഗീത സമന്വയം വിരുന്നും ഉണ്ടായി. ഭാരവാഹികളായ അഡ്വ.പി.എം നീലകണ്ഠൻ, ടി.രാജീവ്, വി.രതീഷ്, വി.എം ദുർഗ്ഗാദാസ്, എം.പി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
